പോളിടെക്നിക് രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

Posted on 2019-07-03


🧿 ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്ന അപേക്ഷകർ അവർക്കു അലോട്ടുമെൻറ് കിട്ടിയ കോളേജിൽ ജൂലായ് 2 ന് മുമ്പായി ഫീസ് അടച്ചു ചേരേണ്ടതാണ്. ഫീസ് അടക്കാത്തവരുടെ അഡ്മിഷന്‍ റദ്ദ് ആവുന്നതാണ്.

🧿 നിലവിൽ ലഭിച്ച അലോട്ടുമെന്റിൽ തൃപ്തരായ അപേക്ഷകർക്ക് അത് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും അവരുടെ ഹയർ ഓപ്ഷൻ കാൻസൽ ചെയ്ത് അഡ്മിഷൻ എടുക്കാവുന്നതാണ്
 
🧿 ഇപ്പോൾ ലഭിച്ച അലോട്ടുമെൻറ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്കു മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ ജൂലായ് 2 ന് മുമ്പായി 500 രൂപ ഏതെങ്കിലും ഗവണ്മെന്റ് / എയ്ഡഡ് പോളിടെക്‌നിക്കിൽ ഫീ അടച്ച് ഉയർന്ന ഓപ്ഷനുകൾക്കായി കാത്തിരിക്കേണ്ടതാണ്. അങ്ങനെയുള്ള അപേക്ഷകർ ഇനി വരുന്ന ഏതെങ്കിലും അലോട്ടുമെന്റുകളിൽ അഡ്മിഷൻ എടുക്കേണ്ടതാണ്.

🧿 ആദ്യ അലോട്ട്മെന്‍റില്‍ അലോട്ട്മെന്‍റ് ലഭിച്ച് 500 രൂപ ഫീ അടച്ച് താത്കാലിക പ്രവേശനം നേടിയവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണ്ട. 

🧿 നിലവിൽ ഏതെങ്കിലും അലോട്ടുമെൻറ് ലഭിക്കുകയും ജൂലായ് 2 ന് മുമ്പായി സെക്യൂരിറ്റി ഡെപോസിറ്റ് അടക്കാതിരിക്കുകയും / അഡ്മിഷൻ എടുക്കാതിരിക്കുകയും ചെയ്യുന്ന അപേക്ഷകരുടെ നിലവിൽ ലഭിച്ച ഓപ്ഷൻ റദ്ദ് ആകുന്നതാണ്.

🧿 മൂന്നാം അലോട്ട്മെന്‍റ് ജൂലായ് 4 ന് പ്രസദ്ധീകരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്കും അലോട്ട്മെന്‍റ് പരിശോധിക്കുവാനും താഴെ കൊടുത്തിട്ടുള്ള ലിങ്ക് പരിശോധിക്കുക

http://www.polyadmission.org/index.php?r=site%2Fhome

SHARE